.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മലപ്പുറം: 17കാരിയെ പലതവണകളായി ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ പ്രതിക്ക് 33 വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ‍്യൽ കോടതിയാണ് ശിക്ഷിച്ചത്. ഓട്ടോ ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി കുന്നുമൽ സമീറിനെയാണ് (42) ശിക്ഷിച്ചത്.
പ്രതി പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കണം. അതിജീവിതയെ 2023 ആഗസ്റ്റ് മാസം മുതൽ 2024 ഒക്‌ടോബർ 24 വരെ നിരന്തരം ഫോണിലൂടെയും നേരിട്ടും പിന്തുടർന്നും അശീല വീഡിയോകൾ അയച്ച് നൽകുകയും ചെയ്ത് പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.