Crime

ആലപ്പുഴയിൽ കുത്തേറ്റ് ചികിത്സയിലിരുന്ന ബാർ ജീവനക്കാരൻ മരിച്ചു

യാതൊരു പ്രകോപനവുമില്ലാതെ പ്രതി ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു

ആലപ്പുഴ: കായംകുളത്ത് കുത്തേറ്റ് ചികിത്സയിലിരുന്ന ബാർ ജീവനക്കാരൻ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി പ്രകാശൻ (68) ആണ് മരിച്ചത്. സംഭവത്തിൽ ഐക്യ ജംഗ്ഷൻ സ്വദേശി ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കായംകുളത്തെ തലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളെജിലേക്കും മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് പ്രകാശൻ മരിച്ചത്.

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ സംഭവം; വീഴ്ച സമ്മതിച്ച് ആരോഗ്യ മന്ത്രി

ഓഫിസ് പിടിച്ചെടുക്കും; ക‍്യാനഡ‍യിലെ ഇന്ത‍്യൻ കോൺസുലേറ്റിനെതിരേ ഭീഷണിയുമായി ഖലിസ്ഥാൻ

മാധ‍്യമങ്ങളെ കാണാൻ എ.കെ. ആന്‍റണി; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ചേക്കും

വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമം; ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ

ഇളയരാജയുടെ പരാതി: അജിത് ചിത്രം നെറ്റ്ഫ്ലിക്സ് നീക്കി