നീരവ് മോദിക്ക് തിരിച്ചടി: അപ്പീലിൽ ഇടപെടാതെ ലണ്ടൻ കോടതി

 

file photo

Crime

നീരവ് മോദിക്ക് തിരിച്ചടി

അപ്പീലിൽ ഇടപെടാതെ ലണ്ടൻ കോടതി

Reena Varghese

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്പ തട്ടിപ്പിനു ശേഷം ബ്രിട്ടനിലേയ്ക്ക് രക്ഷപ്പെട്ട വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് നീരവ് മോദി നൽകിയ അപ്പീലിൽ ഇടപെടാതെ ലണ്ടൻ കോടതി. ഇതോടെ നീരവിനെ ഇന്ത്യയിലേയ്ക്ക് എത്തിക്കാനുള്ള അന്വേഷണ ഏജൻസി നീക്കങ്ങൾ വേഗത്തിലാക്കാമെന്നായി.

താൻ ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ പീഡനത്തിന് ഇരയാകുമെന്നായിരുന്നു നീരവിന്‍റെ കോടതിയിലെ വാദം. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി 2018ലാണ് നീരവ് മോദി ലണ്ടനിലേയ്ക്ക് രക്ഷപ്പെട്ടത്.

പിഎൻബി അഴിമതി പുറത്തു വരികയും വിവിധ ഏജൻസികൾ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് നീരവ് മോദി ഇന്ത്യ വിട്ടത്. തട്ടിപ്പിലൂടെ നേടിയ പണം നീരവ് മോദി വിദേശത്തേയ്ക്ക് കടത്തിയെന്നാണ് സംശയം.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ കത്തുകൾ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേയ്ക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്.

പോവുന്നിടത്തെല്ലാം മൈക്കുമായി വരണ്ട, ബുധനാഴ്ചകളിൽ മുഖ്യമന്ത്രി പ്രതികരിക്കും; മാധ്യമപ്രവർത്തകർക്ക് കർശന നിർദേശം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ

നേര്യമംഗലം പുതിയ പാലം ഒക്റ്റോബർ 15 നകം തുറന്നു നൽകും

പാലക്കാട് സംരക്ഷണ കേന്ദ്രത്തിൽ നിന്ന് 2 അതിജീവിതമാരെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്

മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം