വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം: വിദ്യാർഥിയുടെ മൂക്കിന്‍റെ എല്ല് പൊട്ടി

 
file image
Crime

വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം: വിദ്യാർഥിയുടെ മൂക്കിന്‍റെ എല്ല് പൊട്ടി

അഞ്ച് വിദ്യാർഥികളെ അറസ്റ്റ് ചെയുകയും, 13 വിദ്യാർഥികൾക്കെതിരേ കേസെടുക്കുകയും ചെയ്തു.

കോഴിക്കോട്: വെളളിമാട്കുന്നിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർഥിയുടെ മൂക്കിന്‍റെ എല്ല് പൊട്ടി. വെളളിമാട്കുന്ന് ജെഡിടി കോളെജിലെ വിദ്യാർഥിയായ അഹമ്മദ് മുജ് തബക്കിനാണ് മർദനത്തിൽ ഗുരുതര പരുക്കേറ്റത്. സംഭവത്തിൽ

അഞ്ച് വിദ്യാർഥികളെ അറസ്റ്റ് ചെയുകയും, 13 വിദ്യാർഥികൾക്കെതിരേ കേസെടുക്കുകയും ചെയ്തു. ചേവായൂർ പൊലീസാണ് കേസെടുത്തത്. വെളളിയായഴ്ച രാത്രിയിൽ ഹോട്ടലിന് മുൻപിലാണ് സംഘർഷമുണ്ടായത്.

മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് റിബാസ്, ഷാഹിന്‍ , നിഹാല്‍ , മുഹമ്മദ് യാസിര്‍ , എജാസ് അഹമ്മദ് എന്നി 5 വിദ്യാർഥികളാണ് അറസ്റ്റിലായത്. മറ്റുള്ളവരെ ഉടന്‍ പിടികൂടും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു