ചന്തു റാത്തോഡ്

 
Crime

ഹൈദരാബാദിൽ സിപിഐ നേതാവിനെ വെടിവച്ചു കൊന്നു

സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ ചന്തു റാത്തോഡിനെയാണ് വെടിവച്ചു കൊന്നത്

Aswin AM

ഹൈദരാബാദ്: സിപിഐ നേതാവിനെ വെടിവച്ചു കൊന്നു. ഹൈദരാബാദിലാണ് സംഭവം. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയുമായ ചന്തു റാത്തോഡിനെയാണ് അക്രമി സംഘം വെടിവച്ച് കൊന്നത്. ചൊവ്വാഴ്ച രാവിലെയാടെ മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ വച്ചായിരുന്നു ചന്തുവിന് വെടിയേറ്റത്. കാറിലെത്തിയ സംഘം മുളകുപൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു.

ഒന്നിലേറെ തവണ ശരീരത്തിൽ വെടിയേറ്റതിനാൽ ചന്തു സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിപിഐഎംഎൽ പ്രവർത്തകനായ രാജേഷ് എന്നയാൾ ചന്തുവിനെതിരേ ഭീഷണി മുഴക്കിയിരുന്നതായാണ് ഭാര‍്യ പൊലീസിന് നൽകിയ മൊഴി.

രാഷ്ട്രീയ കൊലപാതകമാണോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ പൊലീസ് അന്വേഷിക്കും. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. ബിഎൻഎസ് 103 (1) പ്രകാരം കൊലപാതകകുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷ വീണ്ടും തള്ളി

മുഖ‍്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം; 2 യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

സംസ്ഥാന ബജറ്റ് 29 ന്; 15-ാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20 മുതൽ

ഐസിസി ഏകദിന റാങ്കിങ്ങിൽ ചേസ് മാസ്റ്റർ നമ്പർ വൺ

ചെങ്കോട്ട സ്ഫോടനം; പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു