സറേയിലുള്ള കപിൽ ശർമയുടെ കഫെ

 
Crime

കപിൽ ശർമയുടെ കഫെയ്ക്കു നേരെയുണ്ടായ വെടിവയ്പ്പ്; ഒരാൾ അറസ്റ്റിൽ

ബന്ധു മാൻ സിങ് എന്ന വ‍്യക്തിയാണ് അറസ്റ്റിലായിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: ഹാസ‍്യതാരവും നടനും ടെലിവിഷൻ അവതാരകനുമായ കപിൽ ശർമയുടെ ക‍്യാനഡയിലെ കഫെയ്ക്കു നേരെയുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം ബന്ധു മാൻ സിങ് എന്ന വ‍്യക്തിയാണ് അറസ്റ്റിലായിരിക്കുന്നത്.

ക‍്യാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഗുണ്ട ഗോൾഡി ധില്ലന്‍റെ അടുത്ത അനുയായിയാണ് ഇയാളെന്നാണ് പുറത്തു വരുന്ന വിവരം. ബന്ധു മാൻ സിങ്ങിന്‍റെ കൈയിൽ നിന്നും ചൈനീസ് പിസ്റ്റളും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ക‍്യാനഡയിലെ സറേയിലുള്ള കപിൽ ശർമയുടെ കഫെയ്ക്കു നേരെയാണ് വെടിവയ്പ്പുണ്ടായത്. ജൂലൈ പത്തിനും ആഗസ്റ്റ് ഏഴിനുമായിരുന്നു ആക്രമണം നടന്നത്.

അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമായ ഗോള്‍ഡി ധില്ലൻ സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. സമൂഹ മാധ‍്യമത്തിലൂടെയായിരുന്നു ഇവർ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

ഇനിയില്ല സംഗീതമാധുര്യം, അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്

"ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്തെ പ്രതാപത്തിലേക്ക് കെഎസ്ആർ‌ടിസിയെ കൊണ്ടുവരും": സി.പി. ജോൺ

അന്താരാഷ്ട്ര ഹൈബ്രിഡ് കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട 2 മലയാളികൾ അറസ്റ്റിൽ