പ്രതി വിജിത്ത് 
Crime

ഇടുക്കിയിൽ ലഹരിക്ക് അടിമയായ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു

പരുക്കേറ്റ ഗീതുവിനെ ആദ്യം ഇടുക്കി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ ലഹരിക്കടിമയായ യുവാവ് വീട്ടിൽ കയറി വെട്ടി. പാമ്പാടുംപാറ സ്വദേശി വിജിത്ത് ആണ് അക്രമം നടത്തിയത്. പരുക്കേറ്റ മുണ്ടിയെരുമ സ്വദേശിയായ യുവതിയെ തേനി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. യുവതി മാത്രമുള്ള സമയത്ത് വിട്ടിലെകത്തിയ പ്രതി വീടിന്‍റെ വാതില്‍ ചവിട്ടി തുറന്ന് യുവതിയെ ആക്രമിക്കുകായയിരുന്നു. യുവതിയെ വിജിത്ത് കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്തതോടെ കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് വെട്ടി. കഴുത്തിന് നേരെയാണ് കത്തി വീശിയത്. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ യുവതിയുടെ കൈവിരലുകള്‍ക്ക് വെട്ടേറ്റു. അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീടിനു പുറത്തേക്ക് യുവതി ഇറങ്ങിയോടുകയായിരുന്നു. വിജിത്തും പിന്തുടര്‍ന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി പ്രതിയെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസിന് പ്രതിയെ കൈമാറി.

പരുക്കേറ്റ യുവതിയെ ആദ്യം ഇടുക്കി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ലഹരിക്കടിമയാണ് പ്രതിയെന്നാണ് പോലീസിന്റെ നിഗമനം. സമാനമായ രീതിയില്‍ മുമ്പും അക്രമണം നടത്തിയിട്ടുള്ള ആളാണ് വിജിത്.

ക്ഷേത്രങ്ങളിൽ വിശ്വാസികൾ പണം നൽകുന്നത് കല്യാണ മണ്ഡപങ്ങളുടെ നിർമാണത്തിനല്ല: സുപ്രീം കോടതി

ബാറിൽ ഓടക്കുഴൽ വച്ച് ഫോട്ടോയെടുത്ത് സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിച്ചു; സിപിഎം പ്രവർത്തകനെതിരേ കേസ്

''നിവേദനം സ്വീകരിക്കാതിരുന്നത് കൈപ്പിഴ''; വിവാദമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് സുരേഷ് ഗോപി

യുകെ സന്ദർശനം; ട്രംപും ഭാര‍്യയും ലണ്ടനിലെത്തി

മത്സരത്തിനു മുൻപേ പത്ര സമ്മേളനം റദ്ദാക്കി; പാക്കിസ്ഥാൻ ഏഷ‍്യ കപ്പിൽ നിന്നും പിന്മാറുമോ?