Police- പ്രതീകാത്മക ചിത്രം 
Crime

വീട് കയറി ആക്രമിച്ചു: എറണാകുളം ഡിസിസി സെക്രട്ടറി ഉൾപ്പടെയുള്ളവർക്കെതിരെ കേസ്

വീട്ടിൽ അതിക്രമിച്ചു കയറിയ ഇവർ കസേരകൊണ്ട് തലയ്ക്കും മുഖത്തിനിട്ടും അടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു

കൊച്ചി: കടംവാങ്ങിയ പണം തിരികെ നൽകാൻ ആവശ്യപ്പെട്ട് എറണാകുളം ഡിസിസി സെക്രട്ടറി അജിത് അമീർ ബാവയും സംഘവും ഗൃഹനാഥനെ വീടുകയറി ആക്രമിച്ചതായി പരാതി. പെരുമ്പാവൂർ സ്വദേശി മാർട്ടിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു.

വീട്ടിൽ അതിക്രമിച്ചു കയറിയ ഇവർ കസേരകൊണ്ട് തലയ്ക്കും മുഖത്തിനിട്ടും അടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നെന്നും പ്രാണരക്ഷാർഥം കൈ ഞരമ്പ് മുറിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. അജിത് അമീർ ബാവ, അജിതിന്‍റെ ഭാര്യ, കുന്നത്തുനാട് പഞ്ചായത്ത പ്രസിഡന്‍റ് നിത, ഷിജു എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, പണം തിരികെ ചോദിക്കാൻ ചെന്നതാണെന്നും മർദിച്ചിട്ടില്ലെന്നും വ്യക്തമാക്കി അജിത് അമീർ ബാബ രംഗത്തെത്തി. ബൂപി ഇടപാടുമായി ബന്ധപ്പെട്ട് 21 ലക്ഷം രൂപ നൽകാതെ മാർട്ടിൻ തന്നെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം