തമിഴ്നാട്ടിൽ‌ നിന്നും തണ്ണിമത്തനുമായി എത്തിയ വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി, ഡ്രൈവർ അറസ്റ്റിൽ

 

file image

Crime

തമിഴ്നാട്ടിൽ‌ നിന്നും തണ്ണിമത്തനുമായി എത്തിയ വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി, ഡ്രൈവർ അറസ്റ്റിൽ

വാഹനത്തിന്‍റെ ഡ്രൈവറായ ധർമപുരി ഹരൂർ സ്വദേശി സെന്തിൽകുമാറാണ് അറസ്റ്റിലായത്

Aswin AM

പാലക്കാട്: തമിഴ്നാട്ടിൽ നിന്നും തണ്ണിമത്തനുമായി എത്തിയ വാഹനത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടി. വാഹനത്തിന്‍റെ ഡ്രൈവറായ ധർമപുരി ഹരൂർ സ്വദേശി സെന്തിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ‍്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തുകയായിരുന്നു.

ഇതിനിടെ നിർത്താതെ പോയ വാഹനത്തെ പാലക്കാട് മെഡിക്കൽ കോളെജിന് സമീപത്തെ സർവീസ് റോഡിൽ പിന്തുടർന്നാണ് പിടികൂടിയത്. 18,000 ജലാറ്റിൻ സ്റ്റിക്കുകളും 4800 ഡിറ്റനേറ്ററുകളും വാഹനത്തിൽ നിന്നും പിടിച്ചെടുത്തു. ടാർപ്പായകൊണ്ട് മൂടിയ നിലയിലായിരുന്നു വാഹനം. എവിടേക്കാണ് സ്ഫോടക വസ്തുക്കൾ കൊണ്ടു പോകുന്ന കാര‍്യം ഡ്രൈവർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. സ്ഫോടക വസ്തുക്കൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; ഇടതുപാർട്ടികൾ സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ 3 ഇറ്റാലിയൻ പൗരന്മാർ ജർമനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവം; പ്രതിയായ ഡ്രൈവർ അറസ്റ്റിൽ

പഞ്ചാബിലേക്ക് മയക്കുമരുന്ന് എത്തുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന്: കെജ്‌രിവാൾ

ഇനി പൊലീസ് കാവൽ പിണറായി വീട്ടിലുള്ളപ്പോൾ മാത്രം: 24 മണിക്കൂർ സുരക്ഷ ഒഴിവാക്കി ആഭ്യന്തര വകുപ്പ്