തോമസ്, നൈസിൽ, ഉല്ലാസ്, സഖിൽ. 
Crime

പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ നാലു പേർ അറസ്റ്റിൽ

കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ വരാപ്പുഴ ആറാട്ടുകടവ് പാലത്തിൽ തടഞ്ഞു നിർത്തി പൊലീസ് ആണെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി 6000 രൂപ തട്ടിയെടുക്കുകയായിരുന്നു

രവി മേലൂർ

വരാപ്പുഴ: പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ കല്ലൂർ വീട്ടിൽ സഖിൽ (42), കളത്തിപറമ്പിൽ വീട്ടിൽ നൈസിൽ (43), പുറ്റുകുട്ടിക്കൽ വീട്ടിൽ ഉല്ലാസ് (35), മാമ്പ്ര വീട്ടിൽ തോമസ് (37) എന്നിവരെ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

13ന് രാത്രി ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ വരാപ്പുഴ ആറാട്ടുകടവ് പാലത്തിൽ തടഞ്ഞു നിർത്തി പൊലീസ് ആണെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി 6000 രൂപ തട്ടിയെടുക്കുകയായിരുന്നു.

വരാപ്പുഴ പൊലീസ് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്‍റ്, എസ്ഐ എസ്‌. സന്തോഷ്‌, ഉദ്യോഗസ്ഥരായ ജോസഫ്, സുജിത്ത്, ഹരീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാകിയ പ്രതികളെ റിമാൻഡ് ചെയ്തു.

കേരള സർവകലാശാല വിവാദം; അടിയന്തര റിപ്പോർട്ടു തേടി ഗവർണർ

കോഴിക്കോട്ട് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

പ്രതീക്ഷ നൽകി സ്വർണം; ഒറ്റയടിക്ക് 400 രൂപയുടെ ഇടിവ്

ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് 10% തീരുവ ഈടാക്കും: ട്രംപ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്