Crime

6 വയസുകാരിയെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു; പിതാവിന്‍റെ ക്രൂരത മദ്യലഹരിയിൽ

പ്രതിക്ക് മാനസിക പ്രശ്നമുണ്ടായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു

MV Desk

മാവേലിക്കര: മാവേലിക്കര പുന്നമ്മൂട്ടിൽ പിതാവ് 6 വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്നു പ്രാഥമിക വിവരം. കഴുത്തിൽ വെട്ടേറ്റ കുട്ടി സ്ഥലത്തുവെച്ചു തന്നെ മരിച്ചു. അതേസമയം പ്രതിക്ക് മാനസിക പ്രശ്നമുണ്ടായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. പിതാവ് മഹോഷിനെ (38) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഏഴരയോടെയാണ് സംഭവം. മഴു ഉപയോഗിച്ചാണ് മഹേഷ് നക്ഷത്രയെ കൊലപ്പെടുത്തിയത്.

ബഹളം കേട്ട് ഓടിവന്ന മഹേഷിന്‍റെ അമ്മയേയും മഴുവച്ച് ഇ‍‍യാൾ വെട്ടി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് ഓടിക്കൂടിയ സമീപവാസികളെയും മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും മഹേഷ് ശ്രമം നടത്തിയിരുന്നു. നക്ഷത്രയുടെ മാതാവ് 3 വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു.

നടിയെ ആക്രമിച്ച കേസ്; ജഡ്ജി ഹണി.എം.വർഗീസ് സുഹൃത്തായ ഷേർളിയെ കൊണ്ട് വിധി തയ്യാറാക്കിയെന്ന് ഊമക്കത്ത്, അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്

തരൂരിന് സവർക്കർ പുരസ്കാരം; ഇടഞ്ഞ് കോൺഗ്രസ്

ചിത്രപ്രിയയുടെ മരണം; സിസിടിവി ദൃശ്യം നിർണായകമായി, അലൻ കുറ്റം സമ്മതിച്ചു

ചിത്രപ്രിയയുടെ മരണം കൊലപാതകം; തലയിൽ ആഴത്തിൽ മുറിവ്, ആൺ സുഹൃത്ത് അറസ്റ്റിൽ

ആദ്യഘട്ട കടുവ സെൻസസ് പൂർത്തിയായി; രണ്ടാംഘട്ടം ഫെബ്രുവരിയിൽ