പ്രതീകാത്മക ചിത്രം

 
Crime

മയക്കുമരുന്ന് കടത്ത്; നേപ്പാളിൽ 5 ഇന്ത്യക്കാർ അറസ്റ്റിൽ

ഇവരിൽ നിന്ന് ബ്യൂപ്രെനോര്‍ഫിന്‍, ഡയസെപാം, ഫെനെര്‍ഗാന്‍ എന്നിവയുടെ 1,800 കുപ്പികളും ട്രമഡോളിന്‍റെ 1,800 ഗുളികകളും പിടിച്ചെടുത്തു

Sarath Nath MS

കാഠ്മണ്ഡു: നേപ്പാളിൽ മയക്കുമരുന്ന് കടത്ത് കേസിൽ അഞ്ചു ഇന്ത്യക്കാരെ അറസ്റ്റു ചെയ്തു. ഇവരിൽ നിന്ന് ബ്യൂപ്രെനോര്‍ഫിന്‍, ഡയസെപാം, ഫെനെര്‍ഗാന്‍ എന്നിവയുടെ 1,800 കുപ്പികളും ട്രമഡോളിന്‍റെ 1,800 ഗുളികകളും പിടിച്ചെടുത്തു. പൊഖാറ നഗരത്തിൽ നിന്നാണ് നേപ്പാൾ നാർകോട്ടിക് ഡ്രഗ് കൺട്രോൾ ബ്യൂറോ ഇവരെ അറസ്റ്റു ചെയ്തത്.

ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശികളായ ബികാസ് കുമാർ (27), ബാർജലി പസ്വാൻ (29), അഭയ് കുമാർ മിശ്ര (33), പ്രീതം കുമാർ (33), അഭിഷേക് കുമാർ പാസ്വാൻ (25) എന്നിവരാണ് അറസ്റ്റിലായത്. യുപി നമ്പർ പ്ലേറ്റുള്ള കാറിൽ സഞ്ചരിക്കവേയാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ നേപ്പാൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കളിക്കാൻ വന്നു, കളി പഠിപ്പിച്ചു, ഇനി മതി... ഫ്ളെമിങ്ങും സിഎസ്കെയും പിരിഞ്ഞു

കേരളത്തിൽ‌ ആദ്യമായി ജയിലിൽ വച്ചൊരു സത്യപ്രതിജ്ഞ; ആർ. സുഗതന്‍ ചൊവ്വാഴ്ച വിയ്യൂരിൽ സത്യവാചകം ചൊല്ലും

സിപിഎം കണ്ണൂർ‌ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചത് ചട്ടവിരുദ്ധം; എം.എ. ബേബിക്ക് കത്ത്

"എടാ നിനക്ക് അഡ്രസൊക്കെ എഴുതാനറിയാമോ?", അനുമോദന ചടങ്ങിൽ കെ.ടി. ജലീൽ കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു

ലൈംഗികത്തൊഴിലാളികൾക്ക് സെർവിക്കൽ കാൻസർ സാധ്യത കൂടുതൽ; പ്രതിരോധ കുത്തിവ‍യ്പ്പ് നൽകാൻ പശ്ചിമബംഗാൾ സർക്കാർ