Crime

13 വയസുകാരനെ പീഡിപ്പിച്ചു; മുൻ പഞ്ചായത്തു പ്രസിഡന്‍റ് അറസ്റ്റിൽ

കോൺഗ്രസ് പ്രാദേശിക നേതാവാണ് പ്രതി. തൃശൂർ കൂറ്റൂർ പാടത്തിന് സമീപത്തുവച്ചാണ് ഉണ്ണിക്യഷ്ണൻ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്

MV Desk

തൃശൂർ: തൃശൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പോക്സോ കേസിൽ അറസ്റ്റിൽ. തൃശൂർ കോലഴി പഞ്ചായത്തിലെ മുൻ പ്രസിഡന്‍റ് പിജി ഉണ്ണികൃഷ്ണൻ (57) ആണ് പിടിയിലായത്. 13 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കോൺഗ്രസ് പ്രാദേശിക നേതാവാണ് പ്രതി. തൃശൂർ കൂറ്റൂർ പാടത്തിന് സമീപത്തുവച്ചാണ് ഉണ്ണിക്യഷ്ണൻ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്ക്കൂൾ കൗൺസിലറോട് കുട്ടി സംഭവം വെളുപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയുടെ വീട്ടുകർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി