Gold - Representative Images
Gold - Representative Images 
Crime

കേരള ബാങ്കിൽ പണയം വച്ച 42 പവൻ സ്വർണം മോഷ്ടിക്കപ്പെട്ടു; മുൻ ഏരിയ മാനേജർ അറസ്റ്റിൽ

ചേർത്തല: കേരള ബാങ്കിൽ പണയം വച്ച 42 പവൻ സ്വർണം നഷ്ടപ്പെട്ട കേസിൽ മുൻ ഏരിയാ മാനേജർ മീരാ മാത്യു അറസ്റ്റിൽ. ഒളിവിലായിരുന്ന മീരയെ പട്ടണക്കാട് പൊലീസാണ് പിടി കൂടിയത്. കേരള ബാങ്കിന്‍റെ നാലു ശാഖകളിൽ നിന്നായി 335.08 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. ബാങ്കുകളിലെ പണയ സ്വർണ പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയ ഏരിയാ മാനേജരായിരുന്നു മീര. ചേർത്തല നടക്കാവ് ശാഖയിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്വർണം നഷ്ടപ്പെട്ടത്. 171.300 ഗ്രാം സ്വർണമാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടത്.

പട്ടണക്കാട് ശാഖയിൽ നിന്ന് 102.300 ഗ്രാം സ്വർണവും ചേർത്തലയിലെ ശാഖയിൽ നിന്ന് 55.480 ഗ്രാം സ്വർണവും ആർത്തുങ്കലിൽ നിന്ന് 6 ഗ്രാം സ്വർണവുമാണ് നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് 2023 ജൂൺ മുതൽ മീരയെ ബാങ്കിൽ നിന്ന് സസ്പെൻഡ് ചെയ്തു.

പിന്നീട് ശാഖാ മാനേജർമാർ ചേർത്തല, പട്ടണക്കാട്, ആർത്തുങ്കൽ പൊലീസ് സ്റ്റേഷനുകളിലായി നൽകിയ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

കരിപ്പൂരും കണ്ണൂരും നെടുമ്പാശ്ശേരിയിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി

വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച സംഭവം: ബിജെപി ഐടി സെൽ സംസ്ഥാന കൺവീനറിനെ ചോദ്യം ചെയ്ത് കർണാടക പൊലീസ്

കുന്നംകുളത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരുക്ക്

പത്തനംതിട്ടയിൽ അജ്ഞാതർ വീടിന് തീയിട്ടു: ആളപായമില്ല

മുന്നറിയിപ്പ് തുടരുന്നു: 8 ജില്ലകളിൽ ഇന്നും മഴയ്ക്ക് സാധ്യത