ഗോവിന്ദച്ചാമി

 
Crime

നാട്ടുകാർക്ക് 'റ്റാറ്റാ' നൽകി ഗോവിന്ദച്ചാമി; സെൻട്രൽ ജയിലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

സംഭവം നടന്ന സമയത്ത് ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരും ഉറങ്ങിപ്പോയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കണ്ണൂർ: ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ കുറ്റവാളി ഗോവിന്ദച്ചാമിയെ തിരികെ സെൻട്രൽ ജയിലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഗോവിന്ദച്ചാമിയെ പള്ളിക്കുന്നിലെ ജയിലിൽ എത്തിച്ചത്. നിരവധി പേരാണ് ഈ സമയത്ത് ജയിലിനരികിൽ തടിച്ചു കൂടിയിരുന്നത്.

തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കുന്നതിനായി വീണ്ടും വണ്ടിയിൽ കയറ്റിയപ്പോൾ ഗോവിന്ദച്ചാമി നാട്ടുകാർക്കു നേരെ കൈവീശിക്കാണിച്ചു.

എട്ടുമാസം നീണ്ടു നിന്ന പ്രയത്നത്തിനൊടുവിലാണ് ജയിലിന്‍റെ അഴികൾ മുറിച്ചതെന്ന് ഗോവിന്ദച്ചാമി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സംഭവം നടന്ന സമയത്ത് ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരും ഉറങ്ങിപ്പോയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനും ഉറങ്ങിപ്പോയിരുന്നു.

കക്കയം ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പുയരുന്നു

പാർട്ടിയെ വെട്ടിലാക്കിയ ഫോൺവിളി; പ്രവർത്തകന് താക്കീത് നല്‍കിയതാണെന്ന് പാലോട് രവി

വിവാദ ഫോൺ സംഭാഷണം: ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് പാലോട് രവി

ചത്തീസ്ഗഡിലും ഝാർഖണ്ഡിലും ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകളെ വധിച്ചു

വനിതാ ചെസ് ലോകകപ്പ് ഫൈനൽ: ദിവ്യ-ഹംപി ആദ്യ മത്സരം സമനിലയിൽ, ചാമ്പ്യനെ കാത്ത് ഇന്ത്യ