ഗ്രേഡ് എസ്ഐ എ. രാധകൃഷ്ണൻ 
Crime

കഴിച്ച ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് അതിക്രമം; ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

സംഭവത്തിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്

കോഴിക്കോട്: ബാലുശേരിയിൽ ഹോട്ടലിൽ‌ അതിക്രമം കാണിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐക്കെതിരെ നടപടി. ബാലുശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ.രാധകൃഷ്ണനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബാലുശേരി അറപ്പീടികയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രാധാകൃഷ്ണൻ പ്രകോപിതനായി അതിക്രമം കാണിക്കുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്. എസ്.ഐ മദ്യപിച്ചതായാണ് വിവരം.

കഴിച്ച ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിനാണ് എസ്ഐയെ പ്രകോപിതനാക്കിയതെന്നാണ് ജീവനക്കാരുടെ ആരോപണം. ഭക്ഷണം കഴിച്ച് സ്ഥിരമായി പണം നൽകാതെ പോകുന്നതായും ജീവനക്കാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥ

സൈബർ ആക്രമണം; നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു

'വിഗ്രഹം പുനസ്ഥാപിക്കാൻ ദൈവത്തോട് തന്നെ പറയൂ' എന്ന പരാമർശം; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

മഹാരാഷ്ട്രയിൽ ഒന്നര ലക്ഷത്തോളം ഡോക്‌റ്റർമാർ പണിമുടക്കിൽ

ക്ഷീര കർഷകരുടെ പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ