യുഎസിലെ ഹൈസ്കൂളിൽ വെടിവയ്പ്

 

representative image

Crime

യുഎസിൽ ഹൈസ്കൂളിൽ വെടിവയ്പ്പ്; ഒരു വിദ്യാർഥിക്ക് പരുക്ക്, കൗമാരക്കാരനായ പ്രതി കസ്റ്റഡിയിൽ

ഒമ്പതാം ക്ലാസ് വിദ്യാർഥികളായ രണ്ട് പേർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വെടിവയ്പുണ്ടായത്

Sarath Nath MS

വാർണർ റോബിൻസ്: യുഎസിലെ ജോർജിയയിലെ ഹൈസ്കൂളിലുണ്ടായ വെടിവയ്പ്പിൽ ഒരു വിദ്യാർഥിക്ക് പരുക്കേറ്റു. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട കൗമാരക്കാരനായ പ്രതിയെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

പുതിയ അധ്യയനവർഷം ആരംഭിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെയാണ് വാർണർ റോബിൻസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ രണ്ട് പേർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വെടിവയ്പുണ്ടായത്. ജോർജിയയുടെ തലസ്ഥാനമായ അറ്റ്ലാന്‍റയിൽനിന്ന് ഏകദേശം 164 കിലോമീറ്റർ തെക്കുകിഴക്കായാണ് വാർണർ റോബിൻസ്.

പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിയുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്കൂളിന്‍റെ പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

"ഞാൻ പ്രസംഗിച്ച വേദിയിൽ ബിജെപി ശുദ്ധികലശം നടത്തി"; ദളിതർക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ലെയെന്ന് മല്ലികാർജുൻ ഖാർഗെ

അനധികൃത സ്വത്ത് ആരോപണം: അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി

ഡൽഹി കലാപക്കേസ്; 13 പ്രതികളെ വെറുതെവിട്ടു

എൻഡിഎ-ഇന്ത്യ സഖ്യം എംപിമാർ മുഖാമുഖം; പാർലമെന്‍റിന്‍റെ പ്രവേശനകവാടത്തിൽ നേർക്കുനേർ ഭരണ-പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം ആർബിഐ ഓഫീസിൽ യന്ത്രത്തിൽ കൈ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം