സോനം ഭർത്താവായ രഘുവൻഷിക്കൊപ്പം (ഫയൽ ചിത്രം)

 
Crime

ഹണിമൂൺ കൊലപാതകം; സോനം രഘുവൻഷിയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി, കീഴടങ്ങാൻ രണ്ടാഴ്ച

വിചാരണ ആരംഭിച്ച് ആറു മാസത്തിനകം പൂർത്തിയായില്ലെങ്കിൽ പുതിയ ജാമ്യാപേക്ഷ നൽകാൻ സോനത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും കോടതി

Sarath Nath MS

ന്യൂഡൽഹി: ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സോനം രഘുവൻഷിയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. രണ്ടാഴ്ചയ്ക്കകം കീഴടങ്ങാനും സോനത്തോട് കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരലെ എന്നിവരുടെ ബെഞ്ചാണ് വ്യാഴാഴ്ച ജാമ്യം റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടത്.

ജൂൺ 29ന് മേഘാലയ ഹൈക്കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഇതാണ് സുപ്രീം കോടതി ഇപ്പോൾ റദ്ദാക്കിയത്. അതേസമയം വിചാരണ ആരംഭിച്ച് ആറു മാസത്തിനകം പൂർത്തിയായില്ലെങ്കിൽ പുതിയ ജാമ്യാപേക്ഷ നൽകാൻ സോനത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

2025 മേയിൽ മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെയാണ് ഭർത്താവായ രഘുവൻഷിയെ സോനം കൊലപ്പെടുത്തിയത്. ജൂൺ ഒൻപതിന് അറസ്റ്റിലായ സോനത്തിന് അതേമാസം 29ന് മേഘാലായ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ

പഞ്ചാബ് നാഷണൽ ബാങ്കിൽ 17.29 കോടിയുടെ കള്ളനോട്ട്; മാനേജറെ അറസ്റ്റ് ചെയ്ത് എൻഐഎ, നേപ്പാൾ ബന്ധവും പരിശോധിക്കുന്നു

കേരളത്തിലെ കർഷകർക്ക് ഉത്തർപ്രദേശിലേക്ക് ക്ഷണം

മാസപ്പടി കേസ്; പിണറായിക്കെതിരേ കേസെടുക്കുന്നത് നിയമോപദേശത്തിന് ശേഷം മാത്രമെന്ന് വി.ഡി. സതീശൻ

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്