ആലപ്പുഴ: ചേർത്തലയിൽ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഭർത്താവ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ശ്യം ആലപ്പുഴ മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. ശ്യാം പെട്രോളൊഴിച്ച് തീകൊളുത്തിയ ഭാര്യ ആരതി ഇന്നലെ തന്നെ മരിച്ചിരുന്നു.
ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെയാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം ഭര്‍ത്താവ് തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബപ്രശ്നമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.