Crime

ഭാര്യയെ കൊലപ്പെടുത്തിയശേഷം കാണാനില്ലെന്ന് പരാതിയുമായി സ്റ്റേഷനിൽ; അറസ്റ്റിൽ

കൊച്ചി: കാലടി കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മഹേഷ് കുമാറാണ് ഭാര്യ തമിഴ്നാട് തെങ്കാശി സ്വദേശിയായ രത്നവല്ലിയെ (35) കൊലപ്പെടുത്തിയത്. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ലൈംഗികമായി പീഡീപ്പിക്കുകയും തൊട്ടു പിന്നാലെ സ്റ്റേഷനിലെത്തി കാണാനില്ലെന്ന് കാണിച്ച് പരാതി നൽകുകയായിരുന്നു.

സംശയം തോന്നിയ പൊലീസ് മഹേഷിനെ വിശദമായ ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. വീടിനടുത്തുള്ള ജാതിത്തോട്ടത്തിൽ വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി കുറ്റസമ്മതം നടത്തി. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിനു പുറമേ മറ്റു വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
 

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

അധ്യാപികയുടെ കാൽ തൊട്ട് വന്ദിച്ചില്ല; വിദ്യാർഥികൾക്ക് ക്രൂര മർദനം

വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗ‍ോപിക്കെതിരേ കേസെടുക്കില്ല

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 3 പേർ മരിച്ചു

'വേടനെതിരേ ഗൂഢാലോചന'; മുഖ‍്യമന്ത്രിക്കു നൽകിയ പരാതി പൊലീസിനു കൈമാറി