ഡയാലിസിസ് രോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു; ഭർത്താവും മരിച്ചു
തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ഭാസുരേന്ദ്രൻ മരിച്ചു. വൃക്ക രോഗിയായ ഭാര്യ ജയന്തിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതിന് ശേഷം ഭാസുരേന്ദ്രൻ ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു കൊലപാതകം. എസ്‌യുടി ആശുപത്രിയിൽ ജയന്തി കുറച്ചു ദിവസങ്ങളായി ഡയാലിസിസ് ചികിത്സയിലായിരുന്നു. ഇലക്‌ട്രിക് ബെഡ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ ഉപയോഗിച്ചായിരുന്നു ഭാര്യയെ ഭാസുരേന്ദ്രൻ കൊലപ്പെടുത്തിയത്.
ശേഷം ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടുകയായിരുന്നു. ജയന്തിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിന് വലിയ രീതിയിലുളള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.