‌'വീട്ടിൽ ഊണ്', ഒപ്പം മദ്യശേഖരവും; ഹോട്ടലിൽ നിന്ന് പിടിച്ചെടുത്തത് 76 കുപ്പി മദ്യം

 
Crime

‌'വീട്ടിൽ ഊണ്', ഒപ്പം മദ്യശേഖരവും; ഹോട്ടലിൽ നിന്ന് പിടിച്ചെടുത്തത് 76 കുപ്പി മദ്യം

പുതുവർഷദിനത്തിൽ അധികവിലയ്ക്ക് മദ്യം വിൽക്കാനായിരുന്നു നീക്കം.

നീതു ചന്ദ്രൻ

എരുമേലി: വീട്ടിൽ ഊണിന്‍റെ മറവിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ ഹോട്ടലുടമ അറസ്റ്റിൽ. കറിക്കാട്ടൂരിലെ തിരുവോണം എന്ന ഹോട്ടലിന്‍റെ ഉടമ വി.എസ്. ബിജുമോനാണ് പിടിയിലായത്. ഇയാളുടെ ഹോട്ടലിൽ നിന്ന് 76 കുപ്പി മദ്യവും പിടിച്ചെടുത്തു. പുതുവർഷദിനത്തിൽ അധികവിലയ്ക്ക് മദ്യം വിൽക്കാനായിരുന്നു നീക്കം.

ഇതര സംസ്ഥാനതൊഴിലാളികളും ഡ്രൈവർമാരും കൂടിയ വിലയ്ക്ക് ഇവിടെ നിന്ന് മദ്യം വാങ്ങിയിരുന്നു. ബവ്കോയിൽ നിന്ന് പല തവണ ക്യൂ നിന്നാണ് ഇയാൾ വൻതോതിൽ മദ്യം ശേഖരിച്ചത്.

എരുമേലി എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു

പുതുവത്സര രാവിൽ മലയാളി കുടിച്ചത് 105 കോടി രൂപയുടെ മദ‍്യം; റെക്കോഡിട്ട് കടവന്ത്ര ഔട്ട്‌ലെറ്റ്

തെറ്റ് പറ്റിപ്പോയി; കോഴ വാങ്ങിയെന്ന ആരോപണം തള്ളി രാജിവെച്ച ലീഗ് സ്വതന്ത്രൻ ഇ.യു.ജാഫര്‍

വെള്ളാപ്പള്ളിക്ക് മറുപടി; സിപിഐ തെറ്റായ രീതിയിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചുകൊടുക്കുമെന്ന് ബിനോയ് വിശ്വം

ശബരിമല സ്വർണക്കൊള്ള; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രൻ