പേരാവൂരിൽ ഝാർഖണ്ഡ് സ്വദേശിയെ പീഡിപ്പിച്ച് കൊന്ന സംഭവം; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

 
Crime

പേരാവൂരിൽ ഝാർഖണ്ഡ് സ്വദേശിയെ പീഡിപ്പിച്ച് കൊന്ന സംഭവം; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

2021 ജൂലൈ 15 നാണ് സംഭവം

Namitha Mohanan

കണ്ണൂർ: കണ്ണൂർ പേരാവൂരിൽ ഝാർഖണ്ഡ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. പ്രതി ജോഗീന്ദർ ഉറാവക്ക് തലശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2021 ജൂലൈ 15 നാണ് സംഭവം. ഇരുപതുകാരിയായ മമതകുമാരിയെ ഒപ്പം താമസിച്ചിരുന്ന പ്രതി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പേരാവൂരിലെ ഒരു സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്കാരനായിരുന്നു പ്രതി. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

കൊല്ലപ്പെട്ട മമതകുമാരിയുടെ ആശ്രിത ഝാർഖണ്ഡിൽ അന്വേഷണം നടത്തി കണ്ടെത്തി ആവശ്യമായ നഷ്ടപരിഹാരം നൽകുന്നതിന് ജില്ല ലിഗൽ സർവീസ് അതോറിറ്റിക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.

"മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം'': ബിജെപി നേതൃത്വത്തിനെതിരേ മുൻ വക്താവ്

കക്കോടിയിൽ മതിലിടിഞ്ഞു വീണ് അപകടം; ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

ഡൽഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥം' എന്നാക്കണം; അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കുറച്ചു

കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം