കൊല്ലപ്പെട്ട കിയോമി പാർക്കർ (ഏഴു മാസം)

 

social media

Crime

ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ വെടി വച്ചു കൊന്നു|വീഡിയോ

പത്തു വയസുകാരനെതിരേ കൊലക്കുറ്റം ചുമത്തി കോടതി

Reena Varghese

സെന്‍റ് ലൂയിസ്(മിസൗറി): സഹോദരിയുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പത്തു വയസുകാരനെതിരേ കൊലക്കുറ്റം ചുമത്തി കോടതി.

കിടക്കയിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് പത്തു വയസുകാരൻ ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ തലയ്ക്കു നേരേ വെടിയുതിർക്കുകയായിരുന്നു. ഈ സമയം മറ്റൊരു ഏഴു വയസുകാരനും വീട്ടിലുണ്ടായിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.

തോക്ക് തന്‍റേതാണെന്നും അത് മെത്തയ്ക്ക് അടിയിലാണ്സൂക്ഷിച്ചിരുന്നതെന്നും പൗനെൽ പൊലീസിനോട് സമ്മതിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. തോക്ക് എവിടെയാണെന്നു തനിക്ക് അറിയാമായിരുന്നെന്നും മുമ്പും അത് പുറത്തെടുത്ത് കൈകാര്യം ചെയ്തിട്ടുണ്ടെന്നും കുട്ടി മൊഴി നൽകിയതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.

നിലവിൽ മിസൗറി ചിൽഡ്രൻസ് ഡിവിഷന്‍റെ സംരക്ഷണയിലാണ് കുട്ടി. മാനസികാരോഗ്യ പരിശോധനയ്ക്കായി കുട്ടിയെ പ്രവേശിപ്പിച്ചതായി മിസൗറിയിലെ 22ാംജുഡീഷ്യൽ സർക്യൂട്ട് കോടതി അറിയിച്ചു. മിസൗറി നിയമപ്രകാരം 12 വയസിൽ താഴെയുള്ള കുട്ടികളെ മുതിർന്നവരായി വിചാരണ ചെയ്യാൻ കഴിയില്ല. അതിനാൽ പത്തു വയസുകാരന്‍റെ കേസ് 22ാം ജുഡീഷ്യൽ സർക്യൂട്ട് കോടതിയുടെ ജുവനൈൽ ഡിവിഷനിലാണ് പരിഗണിക്കുക.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ