Crime

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം; കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങി പൊലീസിന്‍റെ വലയിൽ കുടുങ്ങി

കരിപ്പൂരിൽ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വർണക്കടത്ത് കേസാണിത്.

Ardra Gopakumar

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ചെരിപ്പിനുള്ളിൽ 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താന്‍ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായത്. കരിപ്പൂരിൽ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വർണക്കടത്ത് കേസാണിത്.

ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‍പ്രസിലാണ് മുഹമ്മദ് അനസ് എത്തിയത്. കസ്റ്റംസിനെ മറികടന്ന് വിമാനത്താവളത്തിന് പുറത്തെത്തിയ ഇയാൾ പൊലീസിന്റെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. അനസിന്‍റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 446 ഗ്രാം സ്വർണം കണ്ടെടുത്തത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം പിടിച്ചെടുത്തത്. വിപണിയിൽ 28 ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു.ടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിച്ച ശേഷം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

രണ്ട് കോടി രൂപയുടെ മയക്കുമരുന്നുമായി തൃശൂർ സ്വദേശി പിടിയിൽ

മെട്രൊ റെയിൽ തലസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റുമോ? പദ്ധതി രേഖ ഉടൻ സമർപ്പിക്കും

കോട്ടയത്ത് ആഭിചാരത്തിന്‍റെ മറവിൽ യുവതിക്ക് മർദനം; ഭർത്താവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

70 ലക്ഷം രൂപ പിഴ; കേരളത്തിലേക്കുള്ള സർവീസ് നിർത്തി തമിഴ്നാട് ഒംനി ബസുകൾ

സാങ്കേതിക തകരാർ; മുംബൈ - ലണ്ടൻ എയർ ഇന്ത്യാ വിമാനം 7 മണിക്കൂർ വൈകി