Crime

58 ലക്ഷം രൂപയുടെ സ്വർണം ശരീരത്തിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി പൊലീസ് പിടിയിൽ

കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

കരിപ്പൂർ: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. കുവൈറ്റിൽ നിന്നെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിം (28) ആണ് പിടിയിലാവുന്നത്.

58.85 ലക്ഷം രൂപയുടെ 966 ഗ്രാം സ്വർണം മിശ്രതം 4 ക്യാപ്സൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. എക്സറെ പരിശോധനയിലാണ് ഇയാളുടെ വയറിനകത്ത് 4 ക്യാപ്സൂളുകളുകൾ കണ്ടെത്തുന്നത്.

കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം