അദീന | അന്‍സില്‍

 
Crime

കോതമംഗലത്തെ കൊലപാതകം ആസൂത്രിതം; പെൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നു

വിഷം അൻസിൽ കൊണ്ടുവന്നതാണെന്നാണ് അദീന ആദ്യം നൽകിയ മൊഴി

കോതമംഗലം: മാലിപ്പാറ ഇടയത്തുകുടി അദീന സുഹൃത്ത് അൻസിലിനെ വീട്ടിൽ വിളിച്ചുവരുത്തി വിഷം നൽകി കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. ബുധനാഴ്ച പുലർച്ചെ വീട്ടിലെത്തിയ അൻസിലിന് പാനീയത്തിൽ വിഷം നൽകി അല്പസമയം കഴിഞ്ഞാണ് വിവരം പൊലീസിലും മറ്റും അറിയിച്ചത്. അദീനയുടെ മാലിപ്പാറ പഴങ്ങര യിലെ വീട്ടിൽവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായതായും സൂചനയുണ്ട്. പൊലീസിന്‍റെ പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ അദീന തയ്യാറായിട്ടില്ല. അദീനയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വിഷം അൻസിൽ കൊണ്ടുവന്നതാണെന്നാണ് അദീന ആദ്യം നൽകിയ മൊഴി. എന്നാൽ, പൊലീസ് ഇത് വിശ്വസിച്ചില്ല. കളനാശിനി ദിവസങ്ങൾക്കു മുൻപുതന്നെ വാങ്ങിവെച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. 'അവൾ വിഷം നൽകി... എന്നെ ചതിച്ചു' എന്ന് ആംബുലൻസിൽ വെച്ച് ബന്ധുവിനോടും ഡോക്ടറോടും അൻസിൽ വെളിപ്പെടുത്തിയത് നിർണായകമായി.

കൃത്യത്തിനുശേഷം അൻസിലിന്‍റെ മൊബൈൽ യുവതി വീടിനു സമീപം കാട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് എടുത്തുമാറ്റുകയും ചെയ്തു. പൊലീസ് എത്തി കാട് വെട്ടി നീക്കി ഫോൺ കണ്ടെടുത്തു. ഫോൺ പരിശോധനയ്ക്ക് അയക്കും. അതുപോലെ ഹാർഡ് ഡിസ്ക് വീണ്ടെടുത്താൽ നിർണാ യക വിവരം ലഭിക്കുമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടൽ.

അദീനയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. അയൽവാസി കളുമായി ബന്ധമില്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. മാതാവിന്‍റെ മരണശേഷമാണ് അദീന മാലിപ്പാറയിലെ വീട്ടിൽ താമസമാക്കിയത്. മറ്റ് ബന്ധുക്കളുമായും ഇവർ അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് വിവരം.

സുഹൃത്തുക്കളായിരുന്ന അൻസിലും അദീനയും തമ്മിൽ പലപ്പോഴും സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്കുണ്ടാകാറു ണ്ടായിരുന്നു. രണ്ടുമാസം മുൻപ് അൻസിൽ മർദിച്ചതായി കാണച്ച് കോതമംഗലം പോലീസിൽ അദീന പരാതി നൽകിയിരു ന്നു. രണ്ടാഴ്ചമുൻപ് കോടതി മുൻപാകെ ഇത് പണം നൽകി ഒത്തുതീർപ്പാക്കാൻ ധാരണയായിരുന്നു. എന്നാൽ, പണം അൻസിൽ നൽകിയില്ല. ഇതേ ച്ചൊല്ലി വീണ്ടും വഴക്കുണ്ടായ വിവരമുണ്ട്. മുൻപ് കോതമംഗലം സ്വദേശിയായ കുളപ്പുറം സോണി എന്ന ആൾ വീട്ടിൽ അതിക്രമിച്ചുകയറി അദീനയെ മർദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത തായി കേസുണ്ടായിരുന്നു. ഈ കേസിൽ സോണി അറസ്റ്റിലായിരുന്നു. സോണിയും അൻസിലും സുഹൃത്തുക്കളാണ്. സോണി മുഖേനയാണ് അൻസിൽ അദീനയെ പരിചയപ്പെടുന്നതെന്നാണ് പോലീസ് പറയുന്നത്.

പ്രൊഫ. എം.കെ. സാനു അന്തരിച്ചു

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് ഉണ്ടായെന്ന് പൊലീസ്

ബലാത്സംഗക്കേസ്; മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ