ജോജി തോമസ് (57) 
Crime

വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഇയാൾക്ക് വീട്ടമ്മയോടും ഭർത്താവിനോടും മുൻവൈരാഗ്യം നിലനിന്നിരുന്നു.

MV Desk

കോട്ടയം: പൊൻകുന്നത്ത് വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം ചേപ്പുംപാറ ഭാഗത്ത് ഏടാട്ട് വീട്ടിൽ ജോജി തോമസ് (57) എന്നയാളെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

ജോജി കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പൊൻകുന്നം ശാന്തി ഹോസ്പിറ്റലിന് സമീപം വച്ച് വീട്ടമ്മയെ അപമാനിക്കാൻ ശ്രമിക്കുകയും ഭർത്താവിനെ ചീത്തവിളിക്കുകയും ചെയ്തു. തുടർന്ന് ഇവരെ തന്‍റെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇയാൾക്ക് വീട്ടമ്മയോടും ഭർത്താവിനോടും മുൻവൈരാഗ്യം നിലനിന്നിരുന്നു.

ഇതിന്‍റെ തുടർച്ചയെന്നോണമാണ് ജോജി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ചത്. പരാതിയെ തുടർന്ന് പൊൻകുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.ഐ എം.ഡി അഭിലാഷ്, കെ.ആർ റെജിലാൽ, എ.എസ്.ഐ സീന, സി.പി.ഓ മാരായ ഷാജി ജോസഫ്, ഷാജി ചാക്കോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും