മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ പൊലീസ് ഉദ‍്യോഗസ്ഥർ കസ്റ്റഡിയിൽ

 

file image

Crime

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ പൊലീസ് ഉദ‍്യോഗസ്ഥർ കസ്റ്റഡിയിൽ

ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ കെ. ഷൈജിത്ത്, പടനിലം സ്വദേശിയായ സിപിഒ സനിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ 2 പൊലീസ് ഉദ‍്യോഗസ്ഥർ കസ്റ്റഡിയിൽ. ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ കെ. ഷൈജിത്ത്, പടനിലം സ്വദേശിയായ സിപിഒ സനിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ 11, 12 പ്രതികളായ ഇവരെ താമരശേരി കോരങ്ങാട് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന ഇരുവരും ഒളിവിലായിരുന്നു.

ജൂൺ 6ന് ആയിരുന്നു മലാപ്പറമ്പിലെ അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 3 സ്ത്രീകൾ ഉൾപ്പെടെ 9 പേർ പിടിയിലായിരുന്നു. തുടരന്വേഷണത്തിൽ പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ തെളിവ് ലഭിക്കുകയും ഇരുവരെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.

ഫ്രാൻസിനും ബ്രിട്ടനും പുറമെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങി ക‍്യാനഡ

അമ്മ തെരഞ്ഞെടുപ്പ്; ജഗദീഷ് മത്സരത്തിൽ നിന്ന് പിന്മാറും

ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നടി മാല പാർവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

ആസൂത്രിത നീക്കം, തെളിവുകളുണ്ട്; നിയമപരമായി നേരിടുമെന്ന് വേടൻ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരേ ബലാത്സംഗ കേസ്