Crime

13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ

ഡാരീഷിന്‍റെ വീട്ടിൽ വെച്ചാണ് പീഡനശ്രമം നടന്നത്

തൊടുപുഴ: 13 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഇടുക്കി തൊടുപുഴ സ്വദേശി ഡാരീഷ് പോത്തനാണ് അറസ്റ്റിലായത്.

ഡാരീഷിന്‍റെ വീട്ടിൽ വെച്ചാണ് പീഡനശ്രമം നടന്നത്. ആരും ഇല്ലാതിരുന്ന സമയത്ത് ഇയാൾ കുട്ടിയെ തന്‍റെ വീട്ടിലേക്ക് വിളിച്ച് വരുത്തി അശ്ലില ദൃശങ്ങൾ കാണിക്കുകയായിരുന്നു. താല്പര്യമില്ലെന്ന് പറഞ്ഞ് കുട്ടി ഇറങ്ങിയോടിയെങ്കിലും ഇയാൾ പുറകേ ചെന്ന് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു.

തിരിച്ച് വീട്ടിലേത്തിയ കുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ പറയുകയും തുടർന്ന് സ്റ്റേഷനിൽ പരാതിപ്പെടുകയും ചെയ്തു. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം കിട്ടിയില്ല. തുടർന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

"രാഹുലി​ൽ'' ആശയക്കുഴപ്പം

''അക്രമത്തിന്‍റെ പ്രതീകമായി ബ്രിട്ടീഷ് പതാക ഉപയോഗിക്കാൻ അനുവദിക്കില്ല''; കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളി പ്രധാനമന്ത്രി

ജമ്മു കശ്മീരിൽ സുരക്ഷാ സേന ഹിസ്ബുൾ മുജാഹിദീൻ ഭീകര മൊഡ്യൂൾ തകർത്തു; 3 ഭീകരർ പിടിയിൽ

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർ‌ഷം

കോൺഗ്രസ് വേണ്ട; ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആർജെഡി