വീട്ടിൽ നിന്നും തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു; പ്രതി പിടിയിൽ
ലഖ്നൗ: വീട്ടിൽ നിന്ന് അനധികൃത ആയുധങ്ങളും വെടിയുണ്ടകളും കണ്ടെത്തിയതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തർപ്രദേശിലെ ഭാഗ്പടി പ്രദേശവാസി നവീൻ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
നവീന്‍റെ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണ് വീട്ടിൽ ആയുധങ്ങളും വെടിയുണ്ടകളും ഒളിപ്പിച്ചതായി കണ്ടെത്തിയത്.
പരിശോധനയിൽ മൂന്നു പിസ്റ്റളുകളും 22 വെടിയുണ്ടകളും റൂമിൽ നിന്ന് കിട്ടിയതായി അധികൃതർ അറിയിച്ചു. പിന്നീട് നവീനെ ആയുധ നിയമപ്രകാരം കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി പ്രവീൺ ചൗഹാൻ അറിയിച്ചു.
ചോദ്യം ചെയ്യലിൽ, ഡൽഹിയിലെ ഒരാളുടെ അടുത്ത് നിന്നാണ് ആയുധങ്ങൾ വാങ്ങിയതെന്ന് നവീൻ വെളിപ്പെടുത്തി. സംഭവത്തെത്തുടർന്ന് ആയുധക്കടത്ത് ശൃംഖലകളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.