Crime

ജോലിക്ക് പോകരുതെന്ന വാക്ക് തെറ്റിച്ചു; യുവതിയുടെ തലയ്ക്ക് ഇഷ്ടിക കൊണ്ടടിച്ച് ഭർതൃപിതാവിന്‍റെ ക്രൂരത

ഗുരുതരമായി പരിക്കേറ്റ യുവതിയുടെ തലയിൽ 17 സ്റ്റിച്ചുകൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ന്യൂഡൽഹി: ജോലിക്ക് പോകരുതെന്ന വാക്ക് തെറ്റിച്ച് പോകാന്‍ ഇറങ്ങിയ യുവതിയുടെ തലയ്ക്കടിച്ച് ഭർതൃപിതാവ്. 26 കാരിയിയ കാജലിനെയാണ് ഭർതൃപിതാവ് ക്രൂരമായി മർദ്ദിച്ചത്.

നോർത്ത് ഡൽഹിയിൽ കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. ജോലിക്ക് പോകാനിറങ്ങിയ യുവതിയെ പുറത്ത് കിടന്ന കല്ല് കൊണ്ട് പലവട്ടം തലയ്ക്ക് അടിക്കുകയായിരുന്നു. സമീപത്ത് ആളുകളുണ്ടായിരുന്നുവെങ്കിലും ആരും പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല.

ഗുരുതരമായി പരിക്കേറ്റ യുവതിയുടെ തലയിൽ 17 സ്റ്റിച്ചുകൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു