Crime

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ വെട്ടിനുറുക്കി വാട്ടർടാങ്കിലാക്കി; പിടിക്കപ്പെടുന്നത് 2 മാസങ്ങൾക്ക് ശേഷം

ഇതിനിടയിലാണ് വീടിന്‍റെ മേൽക്കൂരയിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നതെന്ന് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്.

ഛത്തീസ്ഗഡ്: ഉസ്‌ലിപൂരിൽ ഭാര്യയെ കൊന്ന് വാട്ടർടാങ്കിൽ തള്ളിയ സംഭവത്തിൽ ഭർത്താവ് പൊലീസ് പടിയിൽ. ഇയാളുടെ ഭാര്യ സതി സാഹുവിനെ കൊലപ്പെടുത്തിയ കേസിലാണ് പവന്‍സിങ് ഠാക്കൂറിനെ പൊലീസ് കസ്റ്റയിലെടുത്തത്.

വാട്ടർ ടാങ്കിൽ പല കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഏകദേശം 2-3 മാസം പഴക്കമുണ്ടെന്നാണ് പ്രഥാമിക നിഗമനം. ചോദ്യം ചെയ്യലിനിടയിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. ഛത്തീസ്ഗഢിലെ തഖത്പൂരിലെ ഗ്രാമവാസിയായ പവൻ സിംഗ് ഠാക്കൂർ മറ്റൊരു ജാതിയിൽ നിന്നാണ് സതി സാഹുവിനെ വിവാഹം കഴിച്ചത്. വിവാഹശേഷം ഇരുവരും ഉസ്ലാപൂരിലെ വാടകവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.

പവന്‍ സിങ്ങിന്‍റെ വീട്ടിൽനിന്നും ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പരാതിപ്പെട്ടതോടെ പൊലീസെത്തി പരിശോധന നടത്തി. ഇതിനിടയിലാണ് വീടിന്‍റെ മേൽക്കൂരയിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നതെന്ന് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. പരിശോധനയ്ക്കിടയിൽ വാട്ടർ ടാങ്കിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ പല കഷണങ്ങളാക്കിയ നിലയിൽ അഴുകിയ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇയാൾക്കെതിരെ കേസെടുത്തതായും മറ്റൊരാളുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നുള്ള സംശയത്തെ തുടർന്നാണ് കൊലപാതകം ചെയ്തതെന്ന് പ്രതി മൊഴി നൽകിയതായും പൊലീസ് അറിയിച്ചു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്