കെ.എസ് ജോഷിമോൻ (33) 
Crime

പെൺകുട്ടിയുടെ പഴ്സും പണവും മോഷ്ടിച്ചയാൾ റിമാൻഡിൽ

പത്തനംതിട്ട ചാത്തൻകേരി ഭാഗത്ത് കന്യാകോണിൽ വീട്ടിൽ കെ.എസ് ജോഷിമോൻ (33) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്

Renjith Krishna

കോട്ടയം: കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് പെണ്‍കുട്ടിയുടെ പഴ്സും, പണവും മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചാത്തൻകേരി ഭാഗത്ത് കന്യാകോണിൽ വീട്ടിൽ കെ.എസ് ജോഷിമോൻ (33) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ബുധനാഴ്ച വൈകിട്ട് നാലരയോടെ കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ്റ്റാൻഡിൽ വച്ച് ബസിൽ കയറുകയായിരുന്ന പെണ്‍കുട്ടിയുടെ ഷോൾഡർ ബാഗിൽ നിന്നും പഴ്സ് തട്ടിയെടുത്ത് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും, കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജോഷിമോന് പുളിക്കീഴ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി