മകന്‍റെ കുത്തേറ്റ് മരിച്ച മിനി 
Crime

കൊട്ടാരക്കരയിൽ നടുറോഡിൽ അമ്മയെ കുത്തിക്കൊന്നു

അക്രമാസക്തനായ പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്

കൊട്ടാരക്കര: ചെങ്ങമനാട് മകൻ അമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. തലവൂർ സ്വദേശി ചരുവിള പുത്തൻവീട് അറിങ്ങട മിനിമോൾ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. കുത്തേറ്റ മിനിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അക്രമാസക്തനായ പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

2007 മുതൽ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയാണ് കൊല്ലപ്പെട്ട മിനി. ഇവിടെ നിന്നും മകൻ കൂട്ടികൊണ്ടുപോകും വഴിയാണ് കൊലപാതകം. പ്രതിയും മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനം: മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു