സുജിൻ

 
Crime

കൊല്ലത്ത് അഞ്ചംഗ സംഘം യുവാവിനെ കുത്തിക്കൊന്നു

ചിതറ സ്വദേശി സുജിൻ ആണ് കൊല്ലപ്പെട്ടത്

Aswin AM

കൊല്ലം: ചിതറയിൽ അഞ്ചംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. ചിതറ സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. സുജിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്ദുവിന് കുത്തേറ്റുവെങ്കിലും പരുക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

കുത്തേറ്റ ഇരുവരെയും ആദ‍്യം കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വ‍യറിനു കുത്തേറ്റ സുജിന്‍റെ ജീവൻ രക്ഷിക്കാനായില്ല. മുൻ വൈരാഗ‍്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

ക്ഷേത്രങ്ങൾ ഹരിതാഭമാക്കാൻ ദേവാരണ്യം

ടിക്ക് ടോക്ക് തർക്കം: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു

''അവരെ വാഴാൻ അനുവദിച്ചാൽ പിന്നെ കേരളമുണ്ടാകില്ല'', പ്രതിജ്ഞയ്ക്ക് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി | Video

നെല്ല് സംഭരണം: തുക വിതരണം സുഗമമാക്കാൻ നിർദേശം

കാട് പിടിച്ച പറമ്പുകൾ തദ്ദേശ സ്ഥാപനങ്ങൾ വെട്ടിത്തെളിക്കണം