മനോരമ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

 
Crime

മനോരമ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം നാലാം അതിവേഗ കോടതിയിൽ നിന്നാണ് കോടതി നടപടികൾക്കിടെയാണ് രക്ഷപെടാൻ ശ്രമിച്ചത്

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരം മനോരമ വധക്കേസിൽ പ്രതി പശ്ചിമബംഗാൾ സ്വദേശി ആദം അലിക്ക് ജീവപര്യന്തം കഠിനതടവും 90,000 രൂപ പിഴയും. പിഴത്തുക മനോരമയുടെ ഭർത്താവിനു നൽകണം. അതിനിടെ പ്രതി ആദംഅലി കോടതിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. തിരുവനന്തപുരം നാലാം അതിവേഗ കോടതിയിൽ നിന്നാണ് കോടതി നടപടികൾക്കിടെയാണ് രക്ഷപെടാൻ ശ്രമിച്ചത്. പ്രതിയെ പോലീസും അഭിഭാഷകരും ചേർന്ന് പിടികൂടി.

കേശവദാസപുരം രക്ഷാപുരി റോഡിൽ മീനംകുന്നിൽ വീട്ടിൽ ദിനരാജിന്‍റെ ഭാര്യ മനോരമയെ(68) ബംഗാൾ കുച്ച് ബിഹാർ സ്വദേശി ആദം അലി കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. 2021ലായിരുന്നു കൊലപാതകം. കൊലപാതകത്തിനു ശേഷം തിരുവനന്തപുരത്തുനിന്ന് പശ്ചിമബംഗാളിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെന്നൈയിൽ റെയ്‌ൽ സുരക്ഷാ സേനയുടെ പിടിയിലാവുകയായിരുന്നു. മോഷണത്തിനായാണ് കൊലപാതകം നടത്തിയത്.

മനോരമയുടെ വീടിനടുത്ത് നിർമാണം നടക്കുന്ന വീടിന്‍റെ ജോലിക്കായാണ് ആദം അലി ഉൾപ്പെടെ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയത്. ഒരു മാസത്തോളം മനോരമയുടെ വീട്ടിൽ വെള്ളമെടുക്കാൻ വന്നിരുന്നതിനാൽ വീടിനെക്കുറിച്ചും താമസക്കാരെക്കുറിച്ചും പ്രതിക്കു കൃത്യമായ ധാരണയുണ്ടായിരുന്നു.

മനോരമയുടെ ഭർത്താവ് വർക്കലയിലുള്ള മകളുടെ വീട്ടിൽപോയ സമയത്താണ് വീടിന്‍റെ പിന്നിൽവച്ച് കൊല നടത്തിയത്. മൃതദേഹം വലിച്ചിഴച്ച് തൊട്ടടുത്തുള്ള സ്ഥലത്തെ കിണറ്റിൽ തള്ളി. മൃതദേഹം പൊങ്ങിവരാതിരിക്കാൻ കാലിൽ ഇഷ്ടിക കെട്ടുകയും ചെയ്തു. കൂടെ ജോലി ചെയ്തവരെ ചോദ്യം ചെയ്തും സിസിടിവി കേന്ദ്രീകരിച്ചും നടത്തിയ അന്വേക്ഷണത്തിലാണ് പ്രതി പൊലീസ് വലയിലാകുന്നത്.

വ്യക്തിഹത്യ; രാഹുലിനെ പിന്തുണച്ച ശ്രീനാദേവിക്കെതിരേ അതിജീവിത കെപിസിസിക്ക് പരാതി നൽകി

കോഴിക്കോട്ട് ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മർദനം; അധ്യാപകനെതിരേ കേസ്

കൊല്ലം ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് മുകളിലേക്ക് മേൽക്കൂരയുടെ പാളി അടർന്നു വീണു

ഭക്തിസാന്ദ്രം; സന്നിധാനത്ത് ഭക്തജനപ്രവാഹം, മകരവിളക്ക് മഹോത്സവം

കൗമാര കലോത്സവത്തിന് തുടക്കം; 25 വേദികളിലായി15,000 പ്രതിഭകൾ മാറ്റുരയ്ക്കും