Crime

സഹപ്രവർത്തകനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു; വാടകഗുണ്ടകളടക്കം 5 പേർ അറസ്റ്റിൽ

അക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു

ajeena pa

ബംഗളൂരു: വാടകഗുണ്ടകളുടെ സഹായത്തോടെ സഹപ്രവർത്തകനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച സ്വകാര്യ സ്ഥാനപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ. സഹപ്രവർത്തകൻ‌ സുരേഷിനെ മർദിച്ച കേസിൽ ബംഗളൂരുവിലെ പാലുൽപ്പന്ന നിർമാണ കമ്പിനിയിലെ ജീവനക്കാരനായ ഉമാശങ്കർ, വിനേഷ് എന്നിവരും മൂന്നു വാടക ഗുണ്ടകളുമാണ് അറസ്റ്റിലായത്. ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

പാലുൽപ്പന്ന നിർമാണ കമ്പനിയിലെ ഓഡിറ്ററാണ് മർദനമേറ്റ സുരേഷ്. ഓഫീസിൽ സുരേഷുമായുള്ള അഭിപ്രായവ്യത്യാസമാണ് വാടകഗുണ്ടകളെ ഒപ്പംകൂട്ടി അക്രമം നടത്താൻ പ്രേരകമായതെന്ന് പൊലീസ് പറയുന്നു.

ജോലിയുമായി ബന്ധപ്പെട്ട് സുരേഷ് തങ്ങൾക്കുമേൽ വലിയ സമ്മർദം ചെലുത്താറുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ഉമാശങ്കറും വിനേഷും പൊലീസിനോട് പറഞ്ഞു.

വരുന്നത് വിലക്കയറ്റത്തിന്‍റെ കാലം!

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ ഇല്ല: പൊലീസ്

ഇന്ത്യയിൽ പുടിന് അന്താരാഷ്ട്ര കോടതിയുടെ വാറന്‍റ് പേടിക്കണ്ട

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ലിഫ്റ്റടിച്ച് പോകുന്നത് അത്ര സേഫല്ല: മുന്നറിയിപ്പുമായി പൊലീസ്