Representative image 
Crime

ഇതരമതസ്ഥനുമായി പ്രണയം; ആലുവയിൽ പിതാവ് വിഷം നൽകിയ പതിനാലുകാരി മരിച്ചു

പുല്ലുകള്‍ക്ക് അടിക്കുന്ന കീടനാശിനിയാണ് നൽകിയത്

ആലുവ: ആലുവയിൽ അച്ഛൻ വിഷം നൽകിയ പെൺകുട്ടി മരിച്ചു. ഇതരമതസ്ഥനുമായുള്ള പ്രണയത്തെ തുടർന്നാണ് പതിനാലുകാരിയോട് പിതാവിന്‍റെ ഈ ക്രൂരത. കുട്ടിയുടെ വായിൽ ബലമായി വിഷമൊഴിച്ച് നൽകുകയായിരുന്നു. പുല്ലുകള്‍ക്ക് അടിക്കുന്ന കീടനാശിനിയാണ് നൽകിയത്. ഒരാഴ്ചയായി കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.

കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചിട്ടുമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ അച്ഛൻ അബീസ് ആലുവ വെസ്റ്റ് പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥ

'വിഗ്രഹം പുനസ്ഥാപിക്കാൻ ദൈവത്തോട് തന്നെ പറയൂ' എന്ന പരാമർശം; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

മഹാരാഷ്ട്രയിൽ ഒന്നര ലക്ഷത്തോളം ഡോക്‌റ്റർമാർ പണിമുടക്കിൽ

ക്ഷീര കർഷകരുടെ പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ

കളിച്ച മൂന്നു കളിയും ഡക്ക്; സഞ്ജുവിനൊപ്പമെത്തി സയിം അയൂബ്