സുലൈമാൻ (59) 
Crime

പാചകം ചെയ്ത് വെച്ച ഭക്ഷണത്തിൽ എലിവിഷം ചേർത്ത് ഭാര്യയേയും മകളേയും കൊല്ലാൻ ശ്രമിച്ചു; മധ്യവയസ്‌കൻ പിടിയിൽ

സുലൈമാൻ്റെ ഭാര്യ റസിയയും മകൾ നിഷയും ഭക്ഷണം കഴിച്ചതോടെ ഇരുവരും അവശനിലയിലാവുകയായിരുന്നു

തിരുവനന്തപുരം: ഭക്ഷണത്തിൽ എലിവിഷം ചേർത്ത് ഭാര്യയേയും മകളേയും കൊല്ലാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കല്ലമ്പലം പുല്ലൂർമുക്ക് ഇടവൂർകോണം എസ് ആർ മൻസിലിൽ സുലൈമാൻ (59)ആണ് പിടിയിലായത്.

പാകം ചെയ്‌ത്‌വച്ച ഭക്ഷണത്തിൽ സുലൈമാൻ എലിവിഷം കലർത്തുകയായിരുന്നു. സുലൈമാൻ്റെ ഭാര്യ റസിയയും മകൾ നിഷയും ഭക്ഷണം കഴിച്ചതോടെ ഇരുവരും അവശനിലയിലാവുകയായിരുന്നു. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ സുലൈമാനെ വൈദ്യപരിശോധനയ്ക്ക് ശേഷം റിമാൻഡ് ചെയ്തു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ