Crime

സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു; പ്രതികളെ പിടികൂടാനാകാതെ പൊലീസ്

കഴിഞ്ഞ മാസം 18-ന് അർധരാത്രിയായിരുന്നു സഹർ ആക്രമണത്തിന് ഇരയായത്

തൃശൂർ: തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ-തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശി സഹർ (32) ആണ് മരിച്ചത്. ആശുപത്രി ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ മാസം 18-ന് അർധരാത്രിയായിരുന്നു സഹർ ആക്രമണത്തിന് ഇരയായത്. അർധരാത്രി ഫോൺ വന്നതിനെത്തുടർന്ന് വനിതാ സുഹൃത്തിന്‍റെ വീട്ടിൽ എത്തിയ സഹതിനെ സദാചാര ഗുണ്ടകൾ ചോദ്യം ചെയുകയും ആക്രമിക്കുകയായിരുന്നു. തുടർന്ന് വീടനു പിന്നിൽ ഒളിച്ചിരിക്കുകയാണെന്ന് പറഞ്ഞ് പിടിച്ചിറക്കി മർദ്ദിച്ച് അവശനാക്കി. സഹതിന്‍റെ വാരിയെല്ലിനു ക്ഷതമേൽക്കുകയും വൃക്കകൾ തകരാറിലാവുകയും ചെയ്തു. പ്രവാസി മലയാളിയുടെ ഭാര്യയായിരുന്നു സഹറിന്‍റെ സുഹൃത്തെന്ന് പൊലീസ് പറയുന്നു.

മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആറംഗ സംഘം സഹറിനെ മർദ്ദിക്കുന്ന ദൃശങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസിന് ഇതുവരെ പിടികൂടാനായില്ല.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ