ഓപ്പറേഷൻ പി. ഹണ്ട്; കൊച്ചിയിൽ 15 മൊബൈൽ ഫോണുകൾ പിടി കൂടി 
Crime

ഓപ്പറേഷൻ പി. ഹണ്ട്; കൊച്ചിയിൽ 15 മൊബൈൽ ഫോണുകൾ പിടി കൂടി

അഞ്ച് സബ്ഡിവിഷനുകളിലായി, 50 ഇടങ്ങളിൽ പരിശോധന നടന്നു.

നീതു ചന്ദ്രൻ

കൊച്ചി: ഓപ്പറേഷൻ പി.ഹണ്ട് റൂറൽ ജില്ലയിൽ പതിനഞ്ച് മൊബൈൽ ഫോണുകൾ പിടികൂടി. ഞാറയ്ക്കൽ, കാലടി എന്നിവിടങ്ങളിൽ നിന്ന് 3 ഫോണുകളും കോതമംഗലം, പറവൂർ, കുറുപ്പംപടി എന്നിവിടങ്ങളിൽ നിന്ന്  2 ഫോണുകളും നെടുമ്പാശേരി, പെരുമ്പാവൂർ, അയ്യമ്പുഴ എന്നിവിടങ്ങളിൽ നിന്നായി ഓരോ ഫോണുകളും പിടി കൂടി.

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഓപ്പറേഷൻ പി.ഹണ്ട് നടത്തുന്നത്. അഞ്ച് സബ്ഡിവിഷനുകളിലായി, 50 ഇടങ്ങളിൽ പരിശോധന നടന്നു.

'സലാം പറയാതെ' വിവാദങ്ങൾ, തള്ളി തങ്ങളും കുഞ്ഞാലിക്കുട്ടിയും

ടിം ഡേവിഡിന്‍റെ കരുത്തിൽ കുതിച്ച് ഓസീസ്; ഇന്ത‍്യക്ക് 187 റൺസ് വിജയലക്ഷ‍്യം

മെക്സികോയിൽ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; കൂട്ടികളുൾപ്പെടെ 23 മരണം

ലോലന്‍റെ സ്രഷ്ടാവ്, കാർട്ടൂണിസ്റ്റ് ചെല്ലൻ ഓർമയായി

മുഖ‍്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; പി.എം.എ. സലാമിനെതിരേ പൊലീസിൽ പരാതി നൽകി സിപിഎം