Crime

14 വയസുകാരിക്കു നേരെ ലൈംഗിക അതിക്രമം; അറസ്റ്റ്

പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

MV Desk

പത്തനംതിട്ട : ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ 14 വയസ്സായ പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ഒരാളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.

മല്ലപ്പുഴശ്ശേരി വില്ലേജിൽ പുന്നക്കാട് സിതാര ഭവനം വീട്ടിൽ വിഷ്ണു (28 ) ആണ് ഇന്ന് അറസ്റ്റിലായത് . 2020 ൽ നടന്ന സംഭവം സി ഡബ്ല്യു സിക്ക് കിട്ടിയ പരാതി പ്രകാരം കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

തുടർന്ന് ആറന്മുള പൊലീസിന് കൈമാറിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ (18) കോടതിയിൽ ഹാജരാക്കും.

മെസി പങ്കെടുത്ത പരിപാടിയിലെ സംഘർഷം; പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു

മസാലബോണ്ട് ഇടപാട്; ഇഡി നോട്ടീസിന്മേലുള്ള തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി

എണ്ണ അഴിമതി; മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ രണതുംഗയെ അറസ്റ്റ് ചെയ്യാനൊരുങ്ങി ശ്രീലങ്ക

കണ്ണൂരിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറി

ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; ലൂത്ര സഹോദരന്മാർ അറസ്റ്റിൽ