Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഴിഞ്ഞ വർഷം പീഡിപ്പിച്ചു; അതിജീവിത സ്കൂളിൽ പറഞ്ഞു: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

അതിജീവിത ഈ കാര്യം കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ സമയം അധ്യാപകരോട് പറയുകയും അധ്യാപകർ ഈ കാര്യം ചൈൽഡ് ലൈനിൽ അറിയിക്കുകയും ചെയ്തു

MV Desk

കോട്ടയം: മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല കാവുംപടി ഭാഗത്ത് തൊട്ടിയിൽ വീട്ടിൽ അനീഷ് റ്റി.ഗോപി (37) എന്നയാളെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ വർഷം അതിജീവിതയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

അതിജീവിത ഈ കാര്യം കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ സമയം അധ്യാപകരോട് പറയുകയും അധ്യാപകർ ഈ കാര്യം ചൈൽഡ് ലൈനിൽ അറിയിക്കുകയും ചെയ്തു. ചൈൽഡ് ലൈന്‍ മുഖാന്തിരം മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എം. അനിൽകുമാറിൻ്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ