Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം തടവ്

ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് മുപ്പത്തിമൂന്നു വർഷം തടവും, ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. കുട്ടമ്പുഴ പൂയംകുട്ടി മണികണ്ഠൻ ചാൽ പാറപ്പുറത്ത് വീട്ടിൽ അഭിലാഷിനെയാണ് മൂവാറ്റുപുഴ അഡീഷണൽ സ്പെഷ്യൽ കോടതി (പോക്സോ ) ജഡ്ജി പി വി. അനീഷ് കുമാർ തടവിനും പിഴയ്ക്കും വിധിച്ചത്.

2019 ൽ ആണ് സംഭവം നടന്നത്. കുട്ടമ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് സമയബന്ധിതമായി കുറ്റപത്രം സമർപ്പിച്ചു. ഇൻസ്പെക്ടർ കെ.എം മഹേഷ് കുമാർ. എസ്.ഐ.വി.കെ ശശികുമാർ, എ.എസ്.ഐമാരായ കെ.പി.സജീവ്, പി .കെ അജികുമാർ, സി.പി.ഒ മാരായ അഭിലാഷ് ശിവൻ, നൗഷാദ്, സൈനബ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പി.ആർ. ജമുനയായിരുന്നു ഗവൺമെന്‍റ് പ്ലീഡർ.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു