തൃശൂർ: അതിസുരക്ഷാ സന്നാഹങ്ങളുള്ള വിയ്യൂര്‍ സെന്‍ട്രൽ ജയിലിൽ തടവുകാര്‍ക്ക് ബീഡി വില്‍പ്പന നടത്തിയ കേസിൽ അസി. ജയിലർ അറസ്റ്റിൽ. അസി. ജയിലര്‍ ഷംസുദ്ദീന്‍ ആണ് അറസ്റ്റിലായത്.
സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്നു ബീഡി പൊതികള്‍ കണ്ടെടുത്തത്. വെറും 200 രൂപ വിലയുള്ള ഒരു ബണ്ടിൽ ബീഡി, 4,000 രൂപയ്ക്കായിരുന്നു ഷംസുദ്ദീന്‍ തടവുകാര്‍ക്ക് വിറ്റുകൊണ്ടിരുന്നത്.
നേരത്തെ സെന്‍ട്രല്‍ ജയിലില്‍ ജോലിയിലിരിക്കെ അരി മറച്ചുവിറ്റ കേസിലും ഇയാള്‍ക്കെതിരേ നടപടിയെടുത്തിരുന്നു.