Police- പ്രതീകാത്മക ചിത്രം 
Crime

ഇടുക്കിയിൽ ഗുണ്ടാസംഘത്തിന്‍റെ ആക്രമണത്തിൽ പൊലീസുകാരന് കുത്തേറ്റു

ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്

MV Desk

ഇടുക്കി: ചിന്നക്കനാലിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം. സംഭവത്തിൽ സിവിൽ പൊലീസിന് കുത്തേറ്റു. കായംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദീപക്കിനാണ് കുത്തേറ്റത്. തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിച്ച ഇയാൾ അപകടനില തരണം ചെയ്തതായാണ് വിവരം.

ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. രണ്ടു ദിവസം മുമ്പ് കായംകുളത്തെ ഹോട്ടലുടമയെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരയാണ് ആക്രമണം ഉണ്ടായത്. ഏകദേശം പത്തുപേരടങ്ങുന്ന ഗുണ്ടാസംഘമാണ് ആക്രമിച്ചത്. ഇവരിൽ നാലു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

വരുന്നത് വിലക്കയറ്റത്തിന്‍റെ കാലം!

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ ഇല്ല: പൊലീസ്

ഇന്ത്യയിൽ പുടിന് അന്താരാഷ്ട്ര കോടതിയുടെ വാറന്‍റ് പേടിക്കണ്ട

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ലിഫ്റ്റടിച്ച് പോകുന്നത് അത്ര സേഫല്ല: മുന്നറിയിപ്പുമായി പൊലീസ്