പുനെ കൊലപാതക കേസിലെ പ്രതി സിയ ഗോയല്‍ പ്രതിശ്രുത വരന്‍ കേതന്‍ അഗര്‍വാളിനൊപ്പം

 
Crime

പുനെ കൊലപാതകം; സിയ കാമുകന് നല്‍കിയ ഒരു കോടി പ്രതിശ്രുത വരനില്‍ നിന്ന് വാങ്ങിയത്

ഷോപ്പിങ് നടത്താന്‍ വേണ്ടിയാണെന്നു പറഞ്ഞാണ് സിയ കേതനില്‍ നിന്ന് ഒരു കോടി രൂപ വാങ്ങിയതെന്ന് പൊലീസ് പറയുന്നു

Sarath Nath MS

പുനെ: പ്രതിശ്രുത വരനെ കൊക്കയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സിയ പ്രതിശ്രുത വരനായിരുന്ന കേതന്‍ അഗര്‍വാളില്‍ നിന്ന് വന്‍തുക കൈപ്പറ്റിയെന്നും അത് കാമുകന് നല്‍കിയെന്നുമാണ് അന്വേഷണസംഘത്തിന്റെ പുതിയ കണ്ടെത്തല്‍.

ഷോപ്പിങ് നടത്താന്‍ വേണ്ടിയാണെന്നു പറഞ്ഞാണ് സിയ കേതനില്‍ നിന്ന് ഒരു കോടി രൂപ വാങ്ങിയതെന്ന് പൊലീസ് പറയുന്നു. ഈ പണം കാമുകനായ ചേതന്‍ ചൗധരിക്ക് സിയ കൈമാറി. തന്റെ സ്വന്തം ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ചേതന്‍ ഈ പണം ഉപയോഗിച്ചത്.

സിയയും കാമുകനും ഒന്നിച്ചു നടത്തിയ യാത്രയുടെ വിവരങ്ങളും അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. വിവാഹനിശ്ചയത്തിനു ആഴ്ചകള്‍ക്ക് മുന്‍പാണ് ഇരുവരും ഉദയ്പുരിലേക്ക് പോയത്. ഏതാനും ദിവസങ്ങള്‍ ഇവിടെ ഒന്നിച്ചു താമസിക്കുകയും ചെയ്തു.

കേതനെ കൊല്ലാനുള്ള ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ കഴിഞ്ഞ ഏതാനും മാസത്തെ ചാറ്റുകള്‍ ഇവര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. ഇരുവരുടെയും ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവ അടക്കം പരിശോധിച്ചുവരികയാണ് അന്വേഷണസംഘം. രാജ്യശ്രദ്ധയാകര്‍ഷിച്ച കേസില്‍ പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രമുഖ അഭിഭാഷകന്‍ ഉജ്വല്‍ നിഖത്തെ നിയമിക്കണമെന്ന് കേതന്റെ കുടുംബം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടിരുന്നു.

"എനിക്ക് ഒറ്റ തന്തയെ ഉള്ളൂ, അത് മോദിയാണ്"; ബിജെപിയിൽ തുടരുമെന്ന് പി.സി. ജോർജ്

കൊച്ചിയിൽ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു

ലങ്കൻ ടെസ്റ്റിൽ ദേവ്ദത്ത് പടിക്കലിന് ഇരട്ടസെഞ്ചുറി നഷ്ടം; ഇന്ത‍്യ‍ മികച്ച സ്കോറിൽ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് വിജയം; ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത‍്യ‍യെ മറികടന്ന് ബംഗ്ലാദേശ്

ഞെട്ടിച്ചുവെന്ന് പോണ്ടിങ്, നാണക്കേടെന്ന് ഹെയ്ഡൻ; ബംഗ്ലാദേശിന്‍റെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി മുൻ ഓസീസ് താരങ്ങൾ