മദ്യ ലഹരിയിൽ മകന്‍ അച്ഛനെ വെട്ടി പരുക്കേൽപ്പിച്ചു 
Crime

മദ്യ ലഹരിയിൽ മകന്‍ അച്ഛനെ വെട്ടി പരുക്കേൽപ്പിച്ചു

സംഭവത്തിൽ പൊലീസ് കേസെടുത്തു.

തൃശൂർ: ഗുരുവായൂരിൽ മദ്യ ലഹരിയിൽ മകന്‍ അച്ഛനെ വെട്ടി പരുക്കേൽപ്പിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

ഗുരുവായൂർ നെന്മിനി പുതുക്കോട് വീട്ടിൽ ഉണ്ണികൃഷ്ണന്‍ (60) ആണ് വെട്ടേറ്റത്. മകൻ സുഭാഷിനുമായുണ്ടായ വാക്ക് തർക്കത്തിനിടെ ഉണ്ണികൃഷ്ണന് തലയ്ക്ക് പുറകിലാണ് വെട്ടേറ്റത്. പരുക്കേറ്റ ഉണ്ണികൃഷ്ണനെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു