Crime

കിളിമാനൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി; പ്രതിക്കായി തെരച്ചിൽ

കുടുംബപ്രശ്നത്തെത്തുടർന്നുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു

MV Desk

തിരുവനന്തപുരം: കിളിമാനൂരിൽ മദ്യപിച്ചെത്തിയ മകൻ അച്ഛനെ കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂൽ കോളനിയിൽ രാജൻ (60) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മകൻ രാജേഷിനായി (28) പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. കുടുംബപ്രശ്നത്തെത്തുടർന്നുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്